അമ്മ


അമ്മേ,
നീണ്ട നാളുകള്‍ എന്നെ ചുമന്നുപെറ്റു
 അതുല്യമാം സ്നേഹത്തിന്‍ വിത്തുകള്‍ മുളപ്പിച്ച് 
മാതൃസ്നേഹമരങ്ങളാല്‍  എന്നില്‍ തണലേകി
ശ്രേഷ്ടമാം മുലപ്പാലേകി എന്നിലെ വിശപ്പടക്കി.
പിച്ചവയ്ക്കാന്‍ നല്‍കിയ കാലടികള്‍ എന്‍റെ മുന്നിലെ 
പാതകളിലെ കല്ലുകള്‍ തല്പമാക്കി 
കാണമെനിക്ക് നിന്‍ കണ്ണുകളില്‍ നിറയും കണ്ണീര്‍ത്തുള്ളികള്‍ 
കവിഞ്ഞൊഴുകും  മാതൃസ്നേഹത്തിന്‍ പാലാഴി……

ജീവിതത്തില്‍ ഏറ്റവും വിലപ്പെട്ടത് ഏതാ….?, ഒളിച്ചോട്ടം തീവണ്ടി കയറിയപ്പോള്‍  ഏതോ തത്വചിന്തകനായ സഹയാത്രികന്‍ ചോദിച്ച ചോദ്യം എന്നെ ജാലകത്തിന്‍റെ  ചിത്രകൂടില്‍ നിന്നും കണ്ണെടുപ്പിച്ചു.  ഞാന്‍ പതിയെ ചിരിച്ചു…. കണ്ണുകള്‍ മറ്റുള്ള യാത്രികരില്‍ പതിപ്പിച്ചു ആരും എന്നെയോ ചോദ്യകര്‍ത്താവിനെയോ ശ്രെദ്ധിക്കുന്നതെ ഇല്ല… മൊബൈല്‍ ഫോണ്‍ തരംഗം സൃഷ്ടിച്ച മായാപ്രവഞ്ചത്തിലാണെന്നു തോന്നുന്നു…. എങ്കിലും ഞാന്‍ കൈളിരുന്ന ബാഗ്‌ ഒന്നുകൂടെ മുറുകെ പിടിച്ചു മടിത്തട്ടിലേക്ക് പിടിച്ചിരുത്തി…. കൈയില്‍ ബഷീറിന്‍റെ ‘ശബ്ദങ്ങള്‍’ വാ തുറന്നപടി ഉണ്ടായിരുന്നു..  എന്‍റെ ഒരുക്കവട്ടങ്ങള്‍ ഉത്തരം നല്‍കാന്‍ അല്ലെന്നു മനസ്സിലാകിയ അദ്ദേഹം കറുത്തഫ്രെയിം കണ്ണട ഒന്ന് ഊരിതുടയ്ക്കാന്‍ തുടങ്ങി,

“എന്തെ അഭിപ്രായം ഒന്നുമില്ലേ…. “.

പണ്ട് മേരികുട്ടി ടീച്ചര്‍ ചോദ്യങ്ങള്‍ ചോദിക്കുമ്പോള്‍ ക്ലാസ്സില്‍ മിഴിച്ചു നിന്നുവളിച്ച ചിരി ചിരിക്കുന്ന പല സഹപാഠികളുടെയും മുഖങ്ങള്‍ ഓര്‍മവന്നു… ഉത്തരം കിട്ടാതെ എഴുന്നേറ്റു നില്‍ക്കുന്ന കുട്ടികളോട് മേരികുട്ടി ടീച്ചര്‍ പറയും… “ഇങ്ങനെ മിഴിച്ചു നിന്നോ…. ബ്ലിങ്ങസ്സ്യാ…ന്നു…., നിലാവത്ത് അഴിച്ചു വിട്ട കോഴിയെ പോലെ…..”.

അന്നൊക്കെ ഞാന്‍ ഉള്ളാലെ ചിരിക്കും, കാരണം ക്ലാസ്സില്‍ മേരികുട്ടി ടീച്ചറിന്‍റെ ഈ സൂപ്പര്‍ഹിറ്റ് ഡയലോഗ് കേള്‍ക്കാന്‍ ഇടവരാത്ത കുറച്ചുപേരില്‍ ഒരാളാണെന്ന് പറയാം……

അതെന്തെങ്കിലും ആവട്ടെ ഇവിടെ ഞാന്‍ ആ അവസ്ഥ അനുഭവിക്കുകയാണ്…. എന്തായാലും ഒരു കാര്യം ഉറപ്പാണ് എന്നില്‍ നിന്നും അയാള്‍ എന്തോ പ്രതീക്ഷിക്കുന്നു… അല്ലെങ്കില്‍ വളരെ കുറച്ചു മാത്രം പരിചിതസംഭാഷണങ്ങള്‍ നടത്തിയ എന്നിലേക്ക് ഈ ചോദ്യം കടന്നു വരാന്‍  എന്താ കാരണം..?

“സര്‍, ഇതെന്താ ഇങ്ങനെ ഉള്ള ഒരു ചോദ്യം ഈ സമയത്ത് ചോദിക്കാന്‍ കാരണം..” ഞാന്‍ എനിക്ക്  തോന്നിയ ചിന്തയെ ചോദ്യഗതിയില്‍ തിരിച്ചു കൊടുത്തു…..

“നിന്നെ പോലുള്ള വിദ്യാര്‍ഥികളിലൂടെ കടന്നു പോകേണ്ടാതായിട്ടുള്ള ചോദ്യമാണിത്…, ഇതിന്‍റെ ഉത്തരം പലരില്‍ നിന്നും ഞാന്‍ കേള്‍ക്കുകയാണ്…”…

എനിക്ക് ദേഷ്യം വന്നില്ല . അതുപോലെ ഉത്തരം കിട്ടില്ല എന്നൊരു തോന്നലും ഉണ്ടായില്ല….

ഞാന്‍ ഒന്നു ചിരിച്ചു എന്നിട്ട് ബഷീറിന്‍റെ ശബ്ദങ്ങളെ അടച്ചുപൂട്ടി.

“സര്‍,.. ഞാന്‍ ഇത്തിരി കഴിഞ്ഞിട്ട് പറയാം…. പോരെ..?”.

“മതി…., ഇനിയും സമയം ഉണ്ടല്ലോ…,”  അദ്ദേഹം സമയം  നീട്ടി തന്നപ്പോള്‍ ചെറിയ ചിരി ആ മുഖത്ത് നിന്നും നിദ്രയിലേക്ക് പോകുന്നത് കാണാമായിരുന്നു….

“തിരുവനന്തപുരത്ത് ഇതിനു മുന്‍പ് പോയിട്ടുണ്ടോ?”  ചോദ്യം ഞാന്‍ പ്രതീക്ഷിച്ചു….. ടെലിവിഷന്‍ ചാനലുകളില്‍ അഭിമുഖത്തിന് ഇരിക്കുന്ന സെലെബ്രിറ്റി യെ പോലെ ഞാന്‍ ഇരുന്നു… :)

“ഞാന്‍ രണ്ടു തവണ ഇന്റര്‍വ്യൂവിനു  പോയിരുന്നു….., ഈ കഴിഞ്ഞ ആഴ്ച്ചയില്‍  പോയി, അതിനു കിട്ടി,….”

“അപ്പോള്‍ പഠിക്കുകയല്ല അല്ലേ…!!!”.

ദേഷ്യവും ചിരിയും മുഖത്തും മനസ്സിലും തല്ലുകൂടി…. എവിടെ ചെന്നാലും ചോദ്യങ്ങള്‍ ഒന്നുമാത്രം

“പഠിക്കുകയാണല്ലേ… എവിടെയാ?” എന്നുള്ള നേര്‍ ചോദ്യങ്ങളോട് എന്തോ അടക്കം പറയാത്ത വെറുപ്പാണ്……

എന്‍റെ ചിന്തകളെ പോലെ തന്നെ ട്രെയിനും കിതച്ചു നീങ്ങുകയാണ്…. , സമയം ഇരുട്ടിനെ ഓടിച്ചിട്ട്‌ പിടികൂടുകയാണ്…,

വിശപ്പ്‌ തോന്നുന്നില്ല വെള്ളം കുടിക്കേണ്ട….. ചെവിക്കുള്ളില്‍ അനുവാദം ചോദിക്കാതെ കടന്നു കൂടുന്ന ശബ്ദങ്ങള്‍ ……..

“ഇദ്ദേഹത്തോട് എന്താ ഉത്തരം പറയുക….? ” ബഷീറിന്‍റെ ശബ്ദങ്ങളെ അടച്ചു വച്ചിട്ടാണ് ഞാന്‍ പുറത്തുള്ള വെളുക്കാന്‍ കലപില കാഹളത്തെ സഹിക്കുന്നത്……

അയാള്‍ എന്നോട് എന്തൊക്കെയോ ചോദിച്ചു കൊണ്ടേ ഇരുന്നു…. വായന ശീലമുണ്ടോ, എഴുതുമോ?, വീട്ടിലാരോക്കെ…., ഇപ്പോള്‍ കിട്ടിയ പണി ഇഷ്ട്ടമാണോ?, അവിടെ താമസം ഒക്കെ എങ്ങനെ…. അങ്ങനെ പലതും….

ഇതിനെല്ലാം ഞാന്‍ മറുപടി പറയുമ്പോഴും ആദ്യ ചോദ്യം എന്നില്‍  വഴക്ക് കൂടാന്‍ തുടങ്ങി…..
എനിക്ക് ഉത്തരങ്ങള്‍ അറിയുന്നതാണെങ്കിലും അല്ലെങ്കിലും കുറെ നേരത്തേക്ക് കാത്തു വയ്ക്കുന്നത് ഇഷ്ട്ടമേ അല്ല…..
എനിക്ക് തോന്നുന്നത് എന്താണോ അതാണ്‌ എനിക്ക് ശരി., അങ്ങനെ കറക്കികുത്തിയ കേരളഎന്‍ട്രന്‍സ് എന്നെ ഇവിടെ കൊണ്ടെത്തിച്ചു…… ..

ഞാന്‍ ഒരു മറുപടി പറയാന്‍ തയ്യാറെടുത്ത് നാവിലേക്ക് വാക്കുകളെ ആവാഹിക്കുമ്പോഴായിരുന്നു , അദ്ദേഹത്തിന്‍റെ അയല്‍ ചോദ്യം വന്നത്……
“ഇതെന്താ ബുക്ക്‌ ,  ബഷീറിന്‍റെ ആണോ….., ഇത് വായിക്കാനായിട്ടു കൈയില്‍ പിടിച്ചതാണോ അതോ ചുമ്മാതെ സഹയാത്രികരുടെ കണ്ണില്‍ വായനക്കരനാകാന്‍ ശ്രേമിക്കുന്നതോ? “

എന്‍റെ അമ്മേ…. ഞാന്‍ മനസ്സാലെ വിളിച്ചു പോയി….. ഇങ്ങേരു ആരാണപ്പാ?…. ഇതിലും ഭേദം എന്നെ തെറി വിളിക്കുന്നതായിരുന്നു……..

ഞാന്‍ എന്ത് പറയാനാ…..

“അതെ സര്‍ , മനസ്സുറച്ചു വായിക്കാന്‍ കിട്ടുന്ന ഒരെ ഒരു സമയം ഈ യാത്രകിടയിലാണ്… പിന്നെ വായന ഒളിച്ചിരുന്ന് ചെയ്യേണ്ടാതല്ലല്ലോ…..!! പിന്നെ ഇവിടെ ഇങ്ങനെ ഇരുന്നു വായികുമ്പോള്‍ ആരും ശല്യം ചെയ്യാന്‍ വരില്ലല്ലോ…..”… ഇങ്ങനെ ഒക്കെ പറയാന്‍ നാവെടുത്തതാണ്… പക്ഷെ അയാള്‍ തന്നെ തിരുത്തി….

“നീ നല്ല വായനശീലമുല്ല കൂട്ടതിലാണെന്ന് തോന്നുന്നു, ഞാന്‍ ചുമ്മാതെ ചോദിച്ചെന്നേ ഉള്ളു..”.

ഞാന്‍ നിശ്വസിച്ചുചിരിച്ചു…..

അയാള്‍ ഫുഡ്‌ കഴിക്കനെന്നോണം എഴുന്നേറ്റു ,

“നീ ഫുഡ്‌ കഴിച്ചോ?”…. പരിചയം തിരക്കിലായി….

“ഓഹ് ഞാന്‍ കഴിച്ചിട്ടാ വണ്ടി കയറിയത്….”. :)

അയാള്‍ എയര്‍ബാഗ്‌ തുറന്നു ഫുഡ്‌ പാക്കെറ്റ് എടുത്തു , എന്നിട്ട് തീറ്റ തുടങ്ങി… കറുത്ത ഫ്രെയിം കണ്ണട അപ്പോഴും മൂക്കിന്‍ തുമ്പില്‍ എത്തിനോക്കി കൊണ്ടിരുന്നു…..

“വേണ്ടായിരുന്നു ഈ യാത്ര….. പഴയ ചില്ലറ ജോലി തന്നെ മതിയായിരുന്നു……, പഠിപ്പിക്കല്‍ ഒരു ഹരമാണ്, അതിനു അധ്വാനം വളരെ കുറവാണെന്നാണ് എന്‍റെ  അഭിപ്രായം, അന്ന് കോളെജിലെ രാധാകൃഷ്ണന്‍ സര്‍ (രാജാവ്- എന്ന് ഞാനടങ്ങുന്ന ചെക്കന്‍ സാറന്‍ മാരും പിള്ളേരും വിളിക്കുന്ന പേരാണ്) അധ്യാപനം മടിയന്മാര്‍ക്ക് പറ്റിയ പണിയാനെന്നാണ് പറഞ്ഞു വച്ചത്. അത് അക്ഷരാര്‍ത്ഥത്തില്‍  ശരിയാണ്…..

ബി-ടെക് എന്ന മാറാപ്പ് കഴിഞ്ഞപ്പോള്‍ കുറച്ചു പിള്ളേരെ പഠിപ്പിക്കാം എന്നെ തോന്നലാണ് എന്നെ കുറച്ചു നാള്‍ അധ്യാപനത്തില്‍ എത്തിച്ചത്……. അവിടെ കിട്ടിയ  ബന്ധങ്ങള്‍ ചിലപ്പോള്‍ ഇനിയുള്ള യാത്രയില്‍ കിട്ടണമെന്നില്ല…..

അയാള്‍((സഹയാത്രികന്‍))തീറ്റമത്സരത്തിലാണ്, അതുകൊണ്ട് ഇത്തിരി ഓര്‍മകളെ ഇരുട്ടില്‍ നിന്നെടുക്കാം….

ആദ്യമായി പഠിപ്പിക്കാന്‍ പോയപ്പോള്‍ എന്നിലേക്ക് വന്ന ശിഷ്യഗണകണ്ണുകള്‍ എന്നെയും എന്‍റെ പ്രായത്തേയും താരതമ്യം ചെയ്യുകയായിരുന്നു….., എനിക്ക്  അപ്പോള്‍ ചിരിയാണ് വന്നത്….

ഞാന്‍ എന്നെ സ്വയം പരിചയപെടുത്തി….. അപ്പോഴും കുട്ടികള്‍ തുറിച്ച കണ്ണുകളോടു കൂടി നോട്ടം തുടര്‍ന്നു..

അപ്പോള്‍ ഞാന്‍ പറഞ്ഞു,

“നിങ്ങള്‍ക്ക് ഞാന്‍ നിങ്ങളെ പോലെ തോന്നിക്കാം, ബട്ട്‌ പ്രായം ചിലപ്പോള്‍ നിങ്ങളെക്കാള്‍ ചെറുപ്പത്തിലായും തോന്നാം… എന്തായാലും നിങ്ങളെക്കാള്‍ പ്രായംചെന്ന ഒരു  വിദ്യാര്‍ഥി കൂടെയാണ് ഞാന്‍”"”"”"”"”"

അപ്പോള്‍ ചില വികൃതികള്‍ക്ക് എന്‍റെ ജനന തീയ്യതി അറിയണം.

ഞാന്‍ കേള്‍ക്കാത്തവണ്ണം നിന്നു,എന്തായാലും പിള്ളേരെ മൊത്തമായി പേരും നാടും ചോദിചിരുത്തി.

ആദ്യദിനത്തിന്‍റെ ആദ്യമണിക്കൂര്‍ കഴിഞ്ഞപ്പോള്‍ ചോക്കുകള്‍ കഥപറയാന്‍ തുടങ്ങി…. …..  (തുടരും)

 

സമം

കണക്ക് ക്ലാസ്സില്‍, X=Y എന്നെഴുതിയപ്പോള്‍ കിട്ടിയ,
ചുവന്നശരിയെ തെറ്റെന്നു വിളിക്കാന്‍ തോന്നിയില്ല
നീ=ഞാന്‍ …. എന്നത് തുലനം ചെയ്യാന്‍,
+ഉം -ഉം കൂട്ടുവരേണ്ടിവന്നു.
എങ്കിലും ഞാനും നീയും അതിനെ,
ശരിയെന്നും തെറ്റെന്നും വിളിക്കാന്‍ മടിച്ചു……

വിശപ്പിനെ ആമാശയരസക്കൂട്ട്‌  ബഹളംവെച്ചുവിളിച്ചപ്പോള്‍
കൈകള്‍ കഴുകി,
മുടി  ഇടം കൈകൊണ്ടു ഒതുക്കി,
വായില്‍ മടുപ്പ്പിടിച്ച ഉമിനീരിറക്കി,
ഇല തുടച്ച്,
ഇരുന്നപ്പോള്‍ ,
കീശ പറഞ്ഞു വേണ്ടാ…..
മനസ്സ് പറഞ്ഞു വേണ്ടാ..
കൈകള്‍ക്കൊരുതരം വിഷമം…..
കണ്ണുകള്‍ക്കൊരുതരം ഉണര്‍വില്ലായിമ്മ,
പെട്ടെന്ന് എണീറ്റ്‌ ഓടാന്‍ കാലുകള്‍ക്ക് തളര്‍ച്ചയില്ലായിരുന്നു,
വീട്ടിലെ ഇരുട്ടടഞ്ഞ മുറിക്കുള്ളില്‍ ,
വിറയ്ക്കുന്ന കൈകള്‍ എടുത്തുതന്ന വിഷം
വിശപ്പിനെ കൊല്ലുമെങ്കില്‍ ഞാന്‍ കഴിക്കെട്ടെ……
ഇതും ആമാശയം ആര്‍ത്തിയോടെ കഴിക്കും
പിന്നെ കാശുകൊടുത്ത്  വിശപ്പിനെ ഓടിക്കാന്‍ തുനിയേണ്ടല്ലോ…………………..

   പുതുവത്സരാശംസകള്‍

   2012   നല്ല നാളയുടെ നിലാവിനെ നമുക്ക് സ്വാഗതം ചെയ്യാം

New year glitter comments, animated newyear gif scraps

Follow

Get every new post delivered to your Inbox.